മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന ഉത്സവങ്ങള്‍, പ്രതിഷ്ഠാദിനം, മറ്റു ആചാരപരമായ വിശേഷാല്‍ പരിപാടികള്‍ ഒഴിവാക്കുന്നതിന് ക്ഷേത്രഭരണാധികാരികള്‍ ശ്രദ്ധിക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അറിയിച്ചു. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനം കൂട്ടം കൂടി ഇടപഴകുന്നത് ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം ഉത്സവത്തോടനുബന്ധിച്ചുള്ള ആചാരങ്ങളും ചടങ്ങുകളും പതിവുപോലെ നടത്താമെന്നും ഭക്തജനങ്ങള്‍ പരമാവധി സര്‍ക്കാര്‍ നിര്‍ദേശങ്ങളോട് സഹകരിക്കണമെന്നും ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ അഭ്യര്‍ഥിച്ചു.



