മലപ്പുറം ജില്ലയില്‍ മാസ്‌ക്,സാനിറ്റൈസര്‍ അധികവില ഈടാക്കിയവര്‍ക്കെതിരെ കേസെുത്തു: പരിശോധന ശക്തം

മലപ്പുറം: മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവയക്ക് അധികവില ഈടാക്കുന്നതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് ജില്ലയില്‍ പരിശോധന ശക്തമാക്കി.

കൊളപ്പുറം, കൊണ്ടോട്ടി, ചേളാരി, പെരിന്തല്‍മണ്ണ, തിരുന്നാവായ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കേസുകളാണ് കണ്ടെത്തിയത്. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയില്‍ അധിക വില ഈടാക്കിയതിനും പാക്കറ്റുകളില്‍ നിയമാനുസൃതമായ പ്രിന്റുകള്‍ ഇല്ലാത്തതിനാലുമാണ് കേസെടുത്തത്.

വിപണിയില്‍ മാസ്‌കിന് അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധനയെന്ന് മലപ്പുറം ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ അറിയിച്ചു. ജില്ലയില്‍ മൂന്ന് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിവരുന്നത്.

Share news
error: Content is protected !!
Scroll to Top