രാജ്യത്ത് പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും വില 1000 കടന്നു. കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1010 രൂപയായി.
മേയ് മാസത്തില്‍ ഇത് രണ്ടാംതവണയാണ് ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്.
2021 ഏപ്രില്‍ മുതല്‍ സിലിണ്ടറിന് 190 രൂപയിലധികമാണ് വില വര്‍ധിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




