മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം; കെ. സുധാകരനെതിരെ കേസ്

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ പൊലീസ് കേസെടുത്തു. സി പി എം പ്രവര്‍ത്തകരുടെ പരാതിയില്‍ ആണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. വിദ്വേഷ പ്രസംഗം നടത്തിയെന്നതിന്റെ പേരില്‍ ഐ.പി.സി 153 പ്രകാരം ആണ് കേസെടുത്തത്.

തൃക്കാക്കര മണ്ഡലത്തില്‍ ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യമന്ത്രി വരുന്നതെന്നായിരുന്നു സുധാകരന്‍ പരാമര്‍ശിച്ചത്.

ഞാന്‍ എന്നെ തന്നെ അങ്ങനെ വിശേഷിപ്പിക്കാറുണ്ടെന്നും പ്രാദേശിക ശൈലിയാണെന്നും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂരുകാര്‍ അത് പരസ്പരം പറയുന്നതാണെന്നും സംഭവം അടഞ്ഞ അധ്യായമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top