Section

malabari-logo-mobile

കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ പരോളിലിറങ്ങി; മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍

HIGHLIGHTS : Convicted Ripper Jayanandan Gets Parole; To attend his daughter's wedding

കൊച്ചി: കൊടും കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോള്‍. മകളുടെ കല്യാണത്തില്‍ പങ്കെടുക്കാനാണ് പരോള്‍ അനുവദിച്ചത്.

റിപ്പര്‍ ജയാനന്ദന്റെ മകളും അഭിഭാഷകയുമായ അഡ്വ. കീര്‍ത്തിയാണ് പിതാവിന് വേണ്ടി വാദിച്ചത്.

sameeksha-malabarinews

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് റിപ്പര്‍ ജയാനന്ദന്റെ ഭാര്യ കോടതിക്ക് കത്തയച്ചിരുന്നു.

15 ദിവസത്തെ പരോള്‍ ആവശ്യപ്പെട്ടെങ്കിലും രണ്ട് ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചത്. 22 ാം തിയതി നടക്കുന്ന വിവാഹത്തില്‍ തലേ ദിവസം പോലീസ് സംരക്ഷണയില്‍ ജയാനന്ദനെ എത്തിക്കണമെന്നും വിവാഹ ദിവസം അഞ്ച് മണിവരെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാനും ആണ് അനുവദിച്ചിരിക്കുന്നത്. ഇന്ന് രാവിലെയാണ് മാള പൊയ്യായിലെ വീട്ടില്‍ ജയാനന്ദനെ കൊണ്ടുപോയത്. മാള പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷമാണ് വീട്ടിലേക്ക് കൊണ്ടുപോയത്.

ഇരട്ടക്കൊലക്കേസ് ഉള്‍പ്പെടെ വിവിധ കൊലക്കേസുകളിലെ പ്രതിയാണ് ഇയാള്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!