മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി അന്തരിച്ചു

കൊച്ചി:മുന്‍ അഡ്വക്കേറ്റ് ജനറല്‍ കെ പി ദണ്ഡപാണി (79)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ കഴിയവേയാണ് അന്ത്യം.

2011 മുതല്‍ 2016 വരെ അദേഹം അഡ്വക്കേറ്റ് ജനറലായിരുന്നു.
1968 മുതല്‍ പ്രാക്ടീസ് ആരംഭിച്ച അദേഹം 1972 ല്‍ ദണ്ഡപാണി അസോസിയേറ്റ്‌സ് എന്ന അഭിഭാഷക സ്ഥാപനത്തിന് തുടക്കം കുറിച്ചു.

1996 ല്‍ അദേഹം ഹൈക്കോടതി ജഡ്ജ് ആയെങ്കിലും ഗുജറാത്തിലേക്കു സ്ഥലം മാറ്റം വന്നതിനെ തുടര്‍ന്ന് ജഡ്ജി പദവി ഉപേക്ഷിച്ചു. സിവില്‍, ഭരണഘടന, കമ്പനി , ക്രിമിനല്‍ നിയമശാഖകളില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിയായിരുന്നു.

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകയായ സുമതി ദണ്ഡപാണിയാണ് ഭാര്യ.

Share news
error: Content is protected !!
Scroll to Top