HIGHLIGHTS : Controversy over Pudupalli majority; One person was cut
കാലടി: എറണാകുളം കാലടിയില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സണിനാണ് വെട്ടേറ്റത്. സംഭവത്തില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ദേവസിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പുതുപ്പള്ളി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആക്രമണമുണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ജോണ്‍സണിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സണിനെ അയല്‍ക്കാരന്‍ കൂടിയായ കുന്നേക്കാടന്‍ ദേവസി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പിനെ ചൊല്ലി വാക് തര്‍ക്കം ഉണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

വ്യക്തി വൈരാഗ്യമാണ് കാരണം എന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കസ്റ്റഡിയില്‍ എടുത്ത ദേവസിയെ ചോദ്യം ചെയ്ത് വരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു