വട്ടപ്പാറയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു;2 പേര്‍ക്ക് പരിക്ക്

മലപ്പുറം: വട്ടപ്പാറയില്‍ കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ തമിഴ്‌നാട് സ്വദേശികളായ രണ്ടപേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ മുരുകന്‍(37), ക്ലീനര്‍ മണികണഠന്‍ (27) എന്നിവര്‍ക്കാണ് പരിക്കേറ്റത്. . പരിക്കേറ്റ ഇരുവരെയും വളാഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് തൃശൂര്‍ ദേശീയ പാതയിലെ സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറയില്‍ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് അപകടം സംഭവിച്ചത്.

മുംബെയില്‍ നിന്ന് കൊല്ലത്തേക്ക് ബിസ്‌കറ്റ് കയറ്റി വന്ന കണ്ടയ്‌നര്‍ നിയന്ത്രണം വിട്ട്  പ്രധാന വളവില്‍ നിന്ന്  താഴ്ചയിലേക്ക് മറിയുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top