പെരിന്തല്‍മണ്ണ: ബസില്‍ കയറുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ച് ഉപദ്രവിച്ച കേസില്‍ ക്ലീനര്‍ക്ക് രണ്ടുവര്‍ഷം തടവിനും 10,000 രൂപ പിഴയടിപ്പിക്കാനും വിധി.
ഓണത്ത് വീട്ടില്‍ അഷറഫി(48)നെയാണ് കോടതി ശിക്ഷിച്ചത്. പെരിന്തല്‍മണ്ണയിലെ ജില്ലാ പ്രത്യേക അതി വേഗ കോടതിയുടേതാണ് വിധി. പിഴസംഖ്യ ഇരയ്ക്ക് നഷ്ടപരിദാരമായി നല്‍കണം.
2017-ല്‍ കൊളത്തൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ബസില്‍ കയറുന്നതിനിടെയാണ് പ്രതി കുട്ടിയെ ഉപദ്രവിച്ചതെന്ന പരാതിയില്‍ കോളത്തൂര്‍ പൊലീസ് പോസ്‌കോ വകുപ്പടക്കം ചുമത്തി കേസെടുത്തിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




