തയ്യിലക്കടവില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

തിരൂരങ്ങാടി: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ കാസര്‍ക്കോട് സ്വദേശി ജൗഹര്‍ ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അര്‍ധരാത്രി 12 മണിയോടെയാണ് പരപ്പനങ്ങാടി- ചേളാരി റോഡില്‍ തയ്യിലക്കടവിനു സമീപം ചേറക്കോട് വെച്ച് അപകടം സംഭവിച്ചത്. പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും ചേളാരി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. പിക്കപ്പ് വാനിലെ ഡ്രൈവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

മരണപ്പെട്ട ജൗഹറിന്റെ മൃതദേഹം തിരൂരങ്ങാടി ആശുപത്രി മോര്‍ച്ചറിയില്‍.

 

 

 

Share news
error: Content is protected !!
Scroll to Top