Section

malabari-logo-mobile

ദീര്‍ഘദൂര യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഗണിച്ചു; രാത്രികാലങ്ങളില്‍ ആവശ്യപ്പെടുന്നിടത്ത് വണ്ടി നിര്‍ത്തണമെന്ന കെഎസ്ആര്‍ടിസി ഉത്തരവില്‍ ഭേദഗതി

HIGHLIGHTS : Considered the difficulty of passengers on long-distance services; Amendment to the order of KSRTC to stop the vehicle where required at night

തിരുവനന്തപുരം: രാത്രി 8 മണി മുതല്‍ രാവിലെ 6 മണി വരെയുള്ള സമയങ്ങളില്‍ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എല്ലാ സൂപ്പര്‍ ക്ലാസ് സര്‍വ്വിസുകളും നിര്‍ത്തുമെന്നുള്ള കെഎസ്ആര്‍ടിസി ഉത്തരവില്‍ ഭേദഗതി. ഏതാണ്ട് 200-ല്‍ താഴെ വരുന്ന ദീര്‍ഘ ദൂര സര്‍വീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ച് സൂപ്പര്‍ ഫാസ്റ്റുമുതല്‍ താഴേക്കുള്ള ബാക്കി എല്ലാ വിഭാഗം സര്‍വീസുകളില്‍ മാത്രം ഇത് നടപ്പിലാക്കുവാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

സൂപ്പര്‍ ക്ലാസ് ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍ എ.സി, സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതും മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇത് കടുത്ത അസൗകര്യമാണെന്നുള്ള പരാതിയും ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ് തീരുമാനം. 14 മണിക്കൂറില്‍ അധികം യാത്ര ചെയ്യുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റോപ്പില്‍ അല്ലാതെ നിര്‍ത്തുന്നത് ബുദ്ധിമുട്ട് ആകുന്നുവെന്നത് പരിഗണിച്ചാണ് നടപടി.

sameeksha-malabarinews

ഇത്തരം സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ ആകെ ബസ്സുകളുടെ 5 ശതമാനത്തില്‍ താഴെ മാത്രമാണ്. ബാക്കി 95% ബസുകളിലും സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിയുള്ളവരും രാത്രി 8 മണിക്കും രാവിലെ 6 മണിക്കും മധ്യേ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസ്സുകള്‍ നിര്‍ത്തി നല്‍കുകയും ചെയ്യുന്നതാണെന്ന് കെഎസ്ആര്‍ടിസി എംഡി പത്രക്കുറിപ്പിലൂടെ അറിയിച്ചു. സൂപ്പര്‍ ഫാസ്റ്റ് ശ്രേണിക്ക് മുകളിലോട്ടുള്ള ബസുകള്‍ക്ക് രാത്രി നിര്‍ത്തണമെന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തി കെഎസ്ആര്‍ടിസി ഉത്തരവ് ഇറക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!