തിരുവനന്തപുരം: ഈഞ്ചയ്ക്കലിലെ കെഎഎസ്ആര്‍ടിസി പാര്‍ക്കിങ്ങിലെ ബസിനുള്ളില്‍ അജ്ഞാതന്‍ തൂങ്ങിമരിച്ച നിലയില്‍. അമ്പത് വയസ്സ് പ്രായം വരുന്ന പുരുഷനാണ് തൂങ്ങിമരിച്ചത്.
കേടായിക്കിടക്കുന്ന ബസുകള്‍ ശരിയാക്കാനെത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കം വരും.
അറ്റകുറ്റപ്പണിക്കുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പാര്‍ത്ത് ചെയാനാണ് ഈഞ്ചയ്ക്കലിലെ സ്ഥലം ഉപയോഗിക്കുന്നത്. ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ച് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




