കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുണ്ടായ കത്തിക്കുത്തല്‍ യുവാവ് മരിച്ചു. പാറേപ്പടി സ്വദേശി ഫൈസല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കായംകുളം സ്വദേശി ഷാനവാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് ലിങ്ക് റോഡില്‍ രാത്രി ഒമ്പതരയോടെയാണ് സംഭവം. ഫൈസലിനെ കുത്തിയ ശേഷം പ്രതി റെയില്‍വേ സ്റ്റേഷനിലേക്ക് ഓടിക്കയറി. തുടര്‍ന്ന് മൂന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ വെച്ച് പോര്‍ട്ടര്‍മാരും യാത്രക്കാരും ചേര്‍ന്നാണ് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്.
മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




