വടകര: ഇന്നലെ രാത്രിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് മണിയൂര്‍ കുറുന്തോടിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി.മണിയൂര്‍ പഞ്ചായത്തിലെ 6,7 വാര്‍ഡുകള്‍ ഉള്‍പ്പെട്ടതാണ് ഈ പ്രദേശം.
മണിയൂര്‍ കുറുന്തൊടി സ്വദേശി ചാത്തോത്ത് സുരേഷിനാണ് പരിക്കേറ്റത്.
സുരേഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴി കോണ്‍ഗ്രസിന് വേണ്ടി പ്രചരണം നടത്തിയതിനുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




