ചിദംബരത്തിനടുത്ത് പടക്കനിര്‍മ്മാണ ശാലയില്‍ തീപിടുത്തം: 9 സ്ത്രീകള്‍ മരിച്ചു

ചെന്നൈ; തമിഴ്‌നാട്ടിലെ ചിദംബരത്തിനടുത്ത് പടക്കനിര്‍മ്മാണ ശാലയിലുണ്ടായ തീപ്പിടുത്തില്‍ ഒമ്പത് സത്രീകള്‍ കൊല്ലപ്പെട്ടു. വലിയ സ്‌ഫോടനവുമുണ്ടായെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
പടക്കനിര്‍മ്മാണ ശാല പൂര്‍ണ്ണമായും തരകര്‍ന്നിട്ടുണ്ട്.

ചിദംബരം കാട്ടുമ്മന്നാര്‍കോയിലിനടുത്തുള്ള കുറുങ്കുടി ഗ്രാമത്തിലെ പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. എങ്ങിനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യത്തില്‍ വിവരം ലഭിച്ചിട്ടില്ല. മരണപ്പെട്ടവരില്‍ ആറുപേര്‍ ഒരു കുടംബത്തില്‍ പെട്ടവരാണെന്നാണ് പ്രാഥമിക വിവരം

Share news
error: Content is protected !!
Scroll to Top