ഒറ്റക്ക് കാര്‍ ഓടിക്കുമ്പോഴോ, സൈക്ലിങ്ങ് നടത്തുമ്പോഴോ മാസ്‌ക് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി : ഒരാള്‍ ഒറ്റക്ക് കാര്‍ ഓടിക്കുമ്പോഴോ, വ്യായാമത്തിന്റെ ഭാഗമായി സൈക്ലിങ് നടത്തുമ്പോഴോ മാസ്‌ക് നിര്‍ബന്ധമാണെന്ന് മാനദണ്ഡമില്ലെന്ന്് ആരോഗ്യമന്ത്രാലയ സക്രട്ടറി. മാസ്‌ക് ധരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തത വരുത്തുകയായിയിരുന്നു ആരോഗ്യമന്ത്രാലയം.malabarinews.com

ഒറ്റയ്ക്ക് വാഹനം ഓടിക്കുന്നവര്‍, സൈക്ലിംഗ് നടത്തുന്നവര്‍, വ്യായാമം ചെയ്യുന്നവര്‍ എന്നിവര്‍ക്ക് മാസ്‌ക് നിര്‍ബന്ധം ആക്കിയിട്ടില്ല എന്നാണ് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കിയത്.
എന്നാല്‍ ഒന്നില്‍കൂടുതല്‍ ആളുകള്‍ കാറില്‍ യാത്രചെയ്യുമ്പോഴോ, ഒരു കൂട്ടം ആളുകള്‍ വ്യായാമം ചെയ്യുമ്പോഴോ കോവിഡ് പകരാതിരിക്കാന്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവിശ്യമാണെന്ന് ആരോഗ്യ സെക്രട്ടറി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top