സുശാന്തിന്റെ മരണം: റിയയുടെ വീട്ടില്‍ റെയിഡ്

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടിയും കാമുകിയുമായ റിയ ചക്രവര്‍ത്തിയുടെ വീട്ടില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി)യുടെ റെയ്ഡ്. ഇന്ന് പുലര്‍ച്ചെയാണ് റെയിഡ് തുടങ്ങിയത്.

സുശാന്തിന്റെ മുന്‍ മാനേജരായ സാമുവല്‍ മിരാന്റയുടെ വീട്ടിലും എന്‍സിബി റെയ്ഡ് നടത്തിയിരുന്നു. സാമുവില്‍ മിരാന്റയെ എന്‍സിബി അറസ്റ്റ് ചെ്തിട്ടുണ്ട്.
റിയക്ക് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന ആക്ഷേപം നേരത്തെ മുതല്‍ ഉയര്‍ന്നിരുന്നു. സുശാന്തിന് മയക്ക്മരുന്ന് വേണമെന്ന് റിയ തന്നെ ഈ സംഘത്തോട് ആവിശ്യപ്പെടുന്ന മെസ്സേജുകള്‍ എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. സുശാന്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നത് താന്‍ വിലക്കിയിരുന്നുവെന്നായിരുന്നു റിയ നേരത്തേ പറഞ്ഞിരുന്നത്. റിയക്ക് ഈ സംഘവുമായി നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്നതിനുള്ള തെളിവുകള്‍ എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്.
സുശാന്തിന്റെ മരണത്തില്‍ കുടുംബം നേരത്തെ മുതല്‍ റിയക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top