വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: ഐന്‍ടിയുസി നേതാവ് പിടിയില്‍

വെഞ്ഞാറുമൂട് : ഇരട്ടക്കൊലപാതകകേസില്‍ ഒരു പ്രതികൂടി പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തു എന്ന് പോലീസ് പറയുന്ന ഐഎന്‍ടിയുസി പ്രദേശിക നേതാവ് ഉണ്ണി എന്ന ബിജുവിനെയാണ് പിടികൂടിയത്. ഇതുവരെ ഒരു സ്ത്രീയടക്കം എട്ടുപേരാണ് ഈ കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

മധപുരത്തെ ഒരു മലമുകളില്‍ ഒളിച്ചിരിക്കവെയാണ് ഇയാള്‍ പിടിയിലായത്. കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റ് ആണ് ഇയാള്‍. ഇയാളുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. ഉണ്ണി ഒരു കൊലക്കേസിലും പ്രതിയാണ്. നിരവധി അബ്കാരി കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. ഉണ്ണി നേരത്തെ പ്രതിയായ കൊലക്കേസിന്റെ വിചാരണ നടന്നുവരികയാണ്. നേരത്തെ ഈ കേസില്‍ പിടിക്കപ്പെട്ട സനലും നേരത്തേ നടന്ന കൊലക്കേസില്‍ പ്രതിയാണ്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹഖ് മുഹമ്മദ്, മിഥിലരാജ് എന്നിവരെയാണ് തിരുവോണത്തലേന്ന് അര്‍ദ്ധരാത്രയില്‍ വെട്ടിക്കൊലപ്പെടുത്തിയത്.

Share news
error: Content is protected !!
Scroll to Top