Section

malabari-logo-mobile

വെഞ്ഞാറമൂട് കൊലപാതകം; വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിസ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ

HIGHLIGHTS : Venjaramoodu murder; DYFI says will take legal action against those who spread fake news


തിരുവനന്തപുരം വെഞ്ഞാറമൂട് കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സക്രട്ടറി എഎ റഹീം. കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്നും റഹീം ആരോപിച്ചു.

സാമൂഹ്യമാധ്യമങ്ങളില്‍ കൊലപാതകത്തിന് ഇരയായ മിഥിലരാജിന്റെ എന്നു പറയുന്ന ശബ്ദസന്ദേശം പരക്കുന്നുണ്ട്. ഇത് രണ്ട് പ്രമുഖ ചാനലുകളും നല്‍കിവരുന്നുണ്ട്. ഈ വോയ്‌സ് മെസേജ് പ്രവാസിയായ ചെമ്പൂര്‍ സ്വദേശിയും ഈ കേസിലെ പ്രതിയായ ഷജിതും തമ്മിലുള്ളതാണ്. മിഥിലരാജിന്റെതല്ല. പ്രചരിക്കുന്ന സന്ദേശം വന്നുവെന്ന് പറയുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മിഥിലരാജ് അംഗവുമല്ല. ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റഹീം വ്യക്തമാക്കി.

sameeksha-malabarinews

കൊലപാതക ശേഷവും ആ കുടംബത്തെ കോണ്‍ഗ്രസ്സുകാര്‍ അവഹേളിക്കുകയാണെന്നും റഹീം പറഞ്ഞു.
ഈ കേസില്‍ അറസ്റ്റിലായ ഉണ്ണിയെ ഇതുവരെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. കോണ്‍ഗ്രസിന്റെ വാര്‍ഡ് പ്രസിഡന്റാണയാള്‍, മറ്റൊരു കൊലപാതകക്കേസിലും പ്രതിയാണിയാള്‍, എന്തുകൊണ്ടാണ് ഉണ്ണിയെ പുറത്താക്കാത്തതെന്നും റഹീം ചോദിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!