വിവാഹ വാഗ്ദാനം നല്‍കി 42 വയസുകാരിയെ പീഡിപ്പിച്ച 26 കാരനെ അറസ്റ്റ് ചെയ്തു.

തിരൂരങ്ങാടി:വിവാഹ വാഗ്ദാനം നല്‍കി 42 വയസ്സുകാരിയെ പീഢിപ്പിച്ച കേസില്‍ 26 കാരനായ ചേലേമ്പ്ര സ്വദേശി ഷുഹൈബിനെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

ഇഷ്ടം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി മൂന്നിയൂരിലെ പാലക്കലില്‍ വെച്ച് യുവാവ് പീഡനത്തിന് ഇരയാക്കിയതായാണ് 42വയസ്സുകാരി നല്‍കിയ പരാതിയില്‍ പറയുന്നത്.
ഫറോക്ക് സ്വദേശിനിയായ 42 വയസ്സുകാരിയെ വിവാഹ വാഗ്ദാനം നല്‍കി യുവാവ് പീഢിപ്പിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തോളം ഇവരുമായി ഇഷടത്തിലായിരുന്ന യുവാവ് നാല് മാസം മുന്‍പ് മൂന്നിയൂര്‍ പാലക്കലിലെ വാടക ക്വോട്ടേഴ്സില്‍ എത്തിച്ച് 42കാരിയെ പീഡിപ്പിക്കുകയായിരുന്നത്രെ.

സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചയിലാണ് ഇവരുടെ പരാതി പോലീസിന് ലഭിക്കുന്നത്. അറസ്റ്റിലായ ഷുഹൈബിനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി പിന്നീട് റിമാന്റ് ചെയ്തു.

Share news
error: Content is protected !!
Scroll to Top