വ്യാജ ഒപ്പ് വിവാദം അറിവില്ലായ്മ മൂലം, ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങായി: മുഖ്യമന്ത്രി

തിരുവനന്തപുരം:  തന്റെ ഓഫീസിലെ ഫയലില്‍ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെ ആരോപണം അറിവില്ലായ്മ മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങളുടെ നടത്തിപ്പിലെ നിശ്ചയമില്ലായ്മയില്‍ നിന്നായിരിക്കും ഇത്തരം പരാതികള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്നതുമൂലം ഫയലുകള്‍ കെട്ടിക്കിടക്കുന്നവെന്ന് ഒരാക്ഷേപം നേരത്തെ വന്നിരുന്നു. അന്നു തന്നെ നടപടിക്രമത്തിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്.

മലയാള ഭാഷ ദിനാചരണവുമായി ബന്ധപ്പെട്ട ഫയലിനെ കുറിച്ചാണ് ഇപ്പോള്‍ ആക്ഷേപം ഉയര്‍ത്തിയിരിക്കകുന്നത്. 2018 സെപ്റ്റംബര്‍ ആറിന് ഫയല്‍ കിട്ടി. ഇതിനൊപ്പം 39 ഫയലുകളും കൂടി ഒപ്പിട്ടിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആ ഘട്ടത്തില്‍ എല്ലാ ദിവസവും ഇങ്ങിനെ ലഭിക്കുന്ന ഫയലുകള്‍ നോക്കി , അംഗീകരിക്കേണ്ടവ ഒപ്പിട്ട് തിരിച്ചയച്ചിട്ടുണ്ട്. ഒപ്പില്‍ ഒരു വ്യാജവുമില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ യാത്രകളില്‍ ഐപാഡും കയ്യില്‍ കരുതും, ഫയല്‍ വിവരങ്ങളല്ലാം ഇതില്‍ ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി ഔദ്യോഗിക വ്യക്താവ് സന്ദീപ് വാര്യരാണ് ഈ ആരോപണം വാര്‍ത്താസമ്മേളനം വിളിച്ച് ഉന്നയിച്ചത്. ഇതിന് പിന്നാലെ മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ഈ ആക്ഷേപത്തെ പിന്തുണച്ചിരുന്നു. ബിജെപി നേതാവിന്റെ ആക്ഷേപത്തിന് വലിയ ഗൗരവമുണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്.

മുസ്ലീം ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങാതിയായതിനാലാണ് ഈ ആക്ഷേപം ഏറ്റെടുത്തതെന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ കമന്റ്

Share news
error: Content is protected !!
Scroll to Top