Section

malabari-logo-mobile

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകും: എം.കെ. രാഘവന്‍ എംപി

HIGHLIGHTS : Congress to go ahead with Palestine solidarity rally: M.K. Raghavan MP

കോഴിക്കോട്: കോണ്‍ഗ്രസ്സ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലിയുടെ വേദിക്ക് അനുമതി നിഷേധിച്ച് ജില്ല ഭരണകൂടം. നവകേരള സദസിന്റെ പേരിലാണ് അനുമതി നിഷേധിച്ചത്. കോണ്‍ഗ്രസ്സ് റാലി ഈമാസം 23 നാണ് കടപ്പുറത്ത് നടത്താനിരുന്നത്. ഇതേ വേദിയിലാണ് നവംമ്പര്‍ 25 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നടത്തുന്നത്. ഇത് സുരക്ഷാ ക്രമീകരണങ്ങളെ ബാധിക്കുമെന്നും കാണിച്ചാണ് കോണ്‍ഗ്രസ് പരിപാടിക്ക് ജില്ല ഭരണകൂടം വേദിക്കുള്ള അനുമതി നിഷേധിച്ചത്.

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. അനുമതി ഉണ്ടെങ്കിലും ഇല്ലെങ്കിലും നവംബര്‍ 23ന് കോഴിക്കോട്ട് പരിപാടി നടത്തും. കോഴിക്കോട് കടപ്പുറത്ത് തന്നെയാണ് പരിപാടി നടത്തുക. ശശി തരൂര്‍ ഉള്‍പ്പടെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളും കോഴിക്കോട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

sameeksha-malabarinews

റാലിയുമായി മുന്നോട്ട് പോകും. പിന്നോട്ട് ഇല്ല. അര ലക്ഷം പേര്‍ പങ്കെടുക്കുന്ന റാലിയാണ്. അതിന് ബീച്ച് തന്നെ വേദി വേണം. ഒരു ദിവസത്തെ ഇടവേളയുണ്ട് എന്നിട്ടും കലക്ടര്‍ നവകേരള സദസിന്റെ പേരില്‍ അനുമതി നിഷേധിച്ചു. കോഴിക്കോട് കടപ്പുറത്ത് തന്നെ വേദിയില്‍ പരിപാടി നടത്തും.കലക്ടര്‍ പോസിറ്റീവ് ആയാണ് ഇന്ന് വരെ പ്രതികരിച്ചത് പക്ഷെ പെട്ടെന്ന് തീരുമാനം മാറ്റി.നേരത്തെ പറഞ്ഞിരുന്നെങ്കില്‍ പ്രശ്‌നം ഉണ്ടാകുമായിരുന്നില്ല. സി പി എമ്മിന്റെ ഇരട്ടത്താപ്പ് ഇതോടെ വെളിവായി. ശശി തരൂരും റാലിയില്‍ പങ്കെടുക്കുമെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!