HIGHLIGHTS : Mass theft in Chemmad; 11 Pawan and Rs.10000 were stolen
തിരൂരങ്ങാടി : ചെമ്മാട്ട് വീട്ടിൽ മോഷണം, 11 പവനും 10000 രൂപയും കവർന്നു. ചെമ്മാട് എക്‌സ്ചേഞ്ച് റോഡിലെ പി.ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹത്തിന്റെ സഹോദരിയുടെ പണവും സ്വര്ണവുമാണ് കവർന്നത്. പണവും സ്വർണവും ബാഗിലാണ് സൂക്ഷിച്ചിരുന്നത്. ഇത് മുറിയിലെ മേശ ക്ക് മുകളിൽ വെച്ചിരുന്നു. ഇന്ന് രാവിലെ നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബാഗിലെ സാധനങ്ങളെല്ലാം മുറ്റത്തു കുടഞ്ഞിട്ടിരിക്കുന്നു. ഇതിലുള്ള സ്വർണവും പണവും കവർന്ന ശേഷം ബാക്കിയെല്ലാം ഉപേക്ഷിച്ചു പോയിരിക്കുകയാണ്. ജനൽ വഴി തോണ്ടി എടുത്തതാകും എന്നാണ് കരുതുന്നത്.
പോലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
