പരപ്പനങ്ങാടി:എസ്. എന്‍ എം എച്ച്. എസ് . എസ് പരപ്പനങ്ങാടിയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തില്‍ വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. തിരൂര്‍ ഗവണ്‍മെന്റ് ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാഹുല്‍ ഹമീദ് ക്യാമ്പ് ഉത്ഘാടനം ചെയ്തു. ജില്ലാ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഫാത്തിമ മുഖ്യാതിഥിയായിരുന്നു.
പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ എ സ്വാഗതവും സ്‌കൂള്‍ ലീഡര്‍ ഇന്‍ഷ ഫാത്തിമ നന്ദിയും പറഞ്ഞു .പി ടി എ പ്രസിഡന്റ് അന്‍വര്‍ ഇ.ഒ അദ്ധ്യക്ഷത വഹിച്ചു. രമേശന്‍ മാസ്റ്റര്‍, ജെയ്‌സല്‍ മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ ആശംസ അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




