തിരൂരങ്ങാടി: മുസ്‌ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചെമ്മാട് ടൗണില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് നടന്ന പ്രകടനത്തിനെതിരെയാണ് കേസെടുത്തത്.
തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് , മുന്‍സിപ്പല്‍ മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി എം അബ്ദുറഹ്‌മാന്‍ കുട്ടി, ഇസ്സു ഇസ്മായീല്‍ ഉള്ളാട്ട്, യു.കെ മുസ്തഫ മാസ്റ്റര്‍, അയ്യൂബ് തലാപ്പില്‍ എന്നിവര്‍ക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കേരള സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ച് ലഹളയുണ്ടാക്കണമെന്ന ലക്ഷ്യത്തില്‍ സംഘം ചേര്‍ന്നെന്നും ഗതാഗത തടസ്സം സൃഷ്ടിച്ചെന്നുമാണ് കേസ്. ഐ.പി.സി 143,147,283,149 വകുപ്പുകള്‍ക്ക് പുറമെ കേരള പൊതുവഴി നിയന്ത്രണങ്ങളുടെയും ഘോഷയാത്രയുടെയും ആക്റ്റ് 4,6 ഉം ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




