Section

malabari-logo-mobile

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കള്ളക്കേസ്;പോലീസ് നടപടി ജനാധിപത്യ ലംഘനം: മുസ്ലീം യൂത്ത്‌ലീഗ്‌

HIGHLIGHTS : False case against protestors; police action a violation of democracy: Muslim Youth League

തിരൂരങ്ങാടി: ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യ ലംഘനവുമാണെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്ലീം യൂത്ത്‌ലീഗ്‌ ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു.

ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാറിനെതിരെ പ്രതിഷേധം സ്വാഭാവികമാണ്. അതിനെ അടിച്ചൊതുക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നത്. പ്രതിപക്ഷവും സമരവുമെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നിട്ടും സമാധാന പരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല.
തിരൂരങ്ങാടി പൊലീസ് തുടരുന്നത് കാടത്ത നടപടിയാണ്. വിഷയത്തില്‍ പൊലീസ് തിരുത്തിയില്ലെങ്കില്‍ പൊലീസിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

sameeksha-malabarinews

ഗതാഗത തടസ്സമോ ജനങ്ങള്‍ക്ക് പ്രയാസമോ നേരിടാത്ത പ്രതിഷേധ പ്രകടനത്തില്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു എന്ന കാരണം പറഞ്ഞും ഇല്ലാ കാര്യങ്ങള്‍ പറഞ്ഞുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കള്ളക്കേസുകള്‍ കൊണ്ട് യൂത്ത്ലീഗ് യുവതയുടെ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് സര്‍ക്കാറും പൊലീസും കരുതുന്നതെങ്കില്‍ അത് വ്യാമോഹമാണെന്നും പൊലീസിനെതിരെയും സമരം ശക്തമാക്കുമെന്നും യു.എ റസാഖ് പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!