ഡല്‍ഹിയില്‍ ഭൂചലനം

ദില്ലി: ഡല്‍ഹിയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി. ഭൂചലനം 30 സെക്കന്‍ഡ് നേരം നീണ്ടുനിന്നു.

ഇന്ന് ഉച്ചയ്ക്ക് 2.28 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഉത്തരാഖണ്ഡിലെ പിത്തോരഗഢില്‍ നിന്ന് 148 കിലോമീറ്റര്‍ കിഴക്ക് നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ട്.

ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഭൂമികുലുക്കത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Share news
error: Content is protected !!
Scroll to Top