കൊച്ചിയില്‍ യുവതിയുടെ കഴുത്ത് അറുത്തു

കൊച്ചി: പട്ടാപ്പകല്‍ കൊച്ചിയില്‍ യുവതിക്ക് നേരെ ആക്രമണം. യുവതിയുടെ കഴുത്തറുത്തു.
ഗുരുതരമായി പരിക്കേറ്റ തൊടുപുഴ സ്വദേശി സൂര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പള്ളുരുത്തി സ്വദേശി ജോളിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

രവിപുരം റെയ്‌സ്‌ ട്രാവല്‍ ബ്യൂറോയിലാണ് ഇന്ന് ഉച്ചയോടെ നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്.

വിസയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇതിനിടയാക്കിയത്. വിസയ്ക്കായി ഇയാള്‍ നേരത്തെ ട്രാവല്‍സ് ഉടമയ്ക്ക് പണം നല്‍കിയിരുന്നത്രെ. ട്രാവല്‍സ് ഉടമയെ ലക്ഷ്യമാക്കി എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല. വെട്ടേറ്റ പെണ്‍കുട്ടി സമീപത്തെ ഹോട്ടലിലേക്ക് ഓടിക്കയറുകയായിരുന്നു. പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top