Section

malabari-logo-mobile

സമഗ്ര ബീച്ച് ടൂറിസം പദ്ധതി; ചാലിയം പുലിമുട്ട് ബീച്ച് വികസനത്തിന് 10 കോടി

HIGHLIGHTS : Comprehensive Beach Tourism Project; 10 crore for development of Chaliyam Pulimuttu beach

ഫറോക്ക്: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിനു കീഴില്‍ 10 കോടി രൂപ ചെലവിട്ട് ചാലിയം പുലിമുട്ട് തീരവും സമീപ പ്രദേശവും കേന്ദ്രീകരിച്ച് സമഗ്ര ബീച്ച് ടൂറിസം പദ്ധതി.

പുലിമുട്ടും സമീപ കടല്‍ തീരവും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന പദ്ധതികളാണ് തീരത്ത് വരുന്നത്. 2024 ല്‍ പൂര്‍ത്തിയാക്കും. രണ്ടു ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുക.

sameeksha-malabarinews

ബീച്ചില്‍ നിന്ന് കടലിലേക്ക് 850 മീറ്റര്‍ നീളുന്ന പുലിമുട്ടിനോട് ബന്ധപ്പെട്ട് ആകര്‍ഷകമായ കവാടം, നടപ്പാത, ഇരിപ്പിടങ്ങള്‍, കാലുകള്‍ തുടങ്ങിയവയാണ് ഒന്നാം ഘട്ടം. രണ്ടാംഘട്ടത്തില്‍ ബീച്ചും പരിസരവും ബന്ധപ്പെടുത്തി വാച്ച് ടവര്‍, വിശ്രമകേന്ദ്രങ്ങള്‍, കണ്ടയ്‌നര്‍ കഫെ, റസ്റ്റോറന്റ്, കണ്ടയ്‌നര്‍ ടോയ്ലറ്റുകള്‍ എന്നിവയും ഒരുക്കും. സേഫ് സ്വിമ്മിങ് സോണ്‍ എന്ന നിലയില്‍ പുലിമുട്ടിനും കടലിലെ പാറക്കൂട്ടങ്ങള്‍ക്കുമിടയിലുള്ള തീരം നീന്തല്‍ കേന്ദ്രവുമാക്കും.

‘കള്‍ച്ചറല്‍ കോര്‍ണര്‍’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ ഉടന്‍ തയാറാക്കി ടൂറിസം വകുപ്പിന് സമര്‍പ്പിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!