Section

malabari-logo-mobile

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകള്‍ പുതുക്കി ആഭ്യന്തര മന്ത്രാലയം

HIGHLIGHTS : Home Ministry revises travel rules for Saudi Arabia

സൗദിയിലേക്കുള്ള യാത്രാ നിബന്ധനകള്‍ ആഭ്യന്തര മന്ത്രാലയം പുതുക്കി. സൗദിയിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനിടയില്‍ നടത്തിയ കോവിഡ് ആര്‍ടി പി.സി.ആര്‍ പരിശോധന റിപോര്‍ട്ട് കൈവശം വയ്ക്കണമെന്നാണ് പുതിയ നിര്‍ദേശം. സൗദിയില്‍ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാര്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. ഫെബ്രുവരി 9-നു പുതിയ നിയമം പ്രാബല്യത്തില്‍ വരും.

സൗദിയിലേക്ക് വരുന്ന സ്വദേശികളും വിദേശകിളും ഉള്‍പ്പെടെയുള്ള എല്ലാവരും 48 മണിക്കൂറിനിടെയില്‍ നടത്തിയ കോവിഡ് പി.സി.ആര്‍ പരിശോധന റിപോര്‍ട്ട് കൈവശം വയ്ക്കണമെന്നാണ് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. 8 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല.

sameeksha-malabarinews

72 മണിക്കൂറിനിടയിലെ കോവിഡ് പരിശോധന എന്ന നേരത്തെയുണ്ടായിരുന്ന നിര്‍ദേശമാണ് ഇപ്പോള്‍ 48 മണിക്കൂറാക്കി കുറച്ചിരിക്കുന്നത്. ഫെബ്രുവരി 9 പുലര്‍ച്ചെ 1 മണി മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം സൗദിയില്‍ നിന്ന് പുറത്തു പോകുന്ന സൗദി പൗരന്മാര്‍ കോവിഡ് വാക്സിന്റെ 2 ഡോസ് എടുത്ത് 3 മാസം പൂര്‍ത്തിയായവരാണെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. 16 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമില്ല. വാക്സിന്‍ എടുക്കുന്നതില്‍ ആരോഗ്യ വകുപ്പ് ഇളവ് നല്‍കിയവരെയും ഈ നിബന്ധനയില്‍ നിന്നും ഒഴിവാക്കി.

18 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് പൊതുയിടങ്ങളില്‍ പ്രവേശിക്കാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കല്‍ കഴിഞ്ഞ ഒന്നാം തിയതി മുതല്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ടാമത്തെ ഡോസ് എടുത്ത് 8 മാസങ്ങള്‍ക്ക് ശേഷമാണ് ഈ നിബന്ധന ബാധകമാകുക.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!