Section

malabari-logo-mobile

മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് 256 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍

HIGHLIGHTS : A master plan of `256 crore for the comprehensive development of Manjeri Medical College

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന് 256 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍. ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ-കെട്ടിട സൗകര്യം ഒരുക്കാനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചു.

പദ്ധതി, തുക (കോടിയില്‍ ക്രമത്തില്‍): സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്– 93. അമ്മമാരുടെയും കുട്ടികളുടെയും ആശുപത്രി– 64.50. ഐസൊലേഷന്‍ ബ്ലോക്ക്– 33.20. ക്ലിനിക്കല്‍ ബ്ലോക്ക് ഫേസ്—34.88. റേഡിയോളജി ബ്ലോക്ക് ഫേസ് 2– 19.10. നഴ്സ് ക്വാര്‍ട്ടേഴ്സ്– 11.65. വിവിധ വിഭാഗങ്ങളിലേക്ക് ആധുനിക ഉപകരണം വാങ്ങാനുള്ള നിര്‍ദേശവും സമര്‍പ്പിച്ചു.
ട്രോമാകെയര്‍ ബ്ലോക്ക്, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക്, പുതിയ സര്‍ക്കിള്‍ ബ്ലോക്ക്, ആധുനിക ക്യാന്‍സര്‍ ചികിത്സാ വിഭാഗം, മാലിന്യനിര്‍മാര്‍ജന പ്ലാന്റ് എന്നിവയ്ക്ക് അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

sameeksha-malabarinews

അക്കാദമിക് സൗകര്യം മികവുറ്റതാക്കാന്‍ 110 കോടി രൂപയുടെ പദ്ധതികള്‍ നാലുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ചു. പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍, അധ്യാപകരുടെയും അനധ്യാപകരുടെയും ക്വാര്‍ട്ടേഴ്സ് സമുച്ചയങ്ങള്‍, ഓഡിറ്റോറിയം, അഗ്‌നിരക്ഷാ സംവിധാനം, കെട്ടിടങ്ങള്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള റാമ്പ്, മോര്‍ച്ചറി കോംപ്ലക്സ്, അത്യാഹിത വിഭാഗം വിപുലീകരണം, ലേബര്‍ റൂം വിപുലീകരണം, സ്റ്റുഡന്റ് കാന്റീന്‍, ഓപറേഷന്‍ തിയറ്റര്‍ ബ്ലോക്ക്, ഇന്റര്‍വന്‍ഷണല്‍ റേഡിയോളജി ബ്ലോക്ക് എന്നിവ മാര്‍ച്ച് ആദ്യവാരം ഉദ്ഘാടനംചെയ്യും.

കെട്ടിട സൗകര്യം വികസിപ്പിക്കാന്‍ അഞ്ച് ഏക്കര്‍ സ്ഥലവും റോഡ് വിപുലമാക്കാന്‍ രണ്ട് ഏക്കര്‍ ഭൂമിയും ഏറ്റെടുക്കാന്‍ നടപടി തുടങ്ങി. സ്റ്റോര്‍ കോംപ്ലക്സ്, ഒപി ബ്ലോക്ക് പ്രവൃത്തി എന്നിവയും പുരോഗമിക്കുന്നു. ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ്, രോഗീ-സൗഹൃദ ആശുപത്രി, ശൗചാലയങ്ങള്‍, ചുറ്റുമതില്‍, നഴ്സിങ് ക്വാര്‍ട്ടേഴ്സ് നിര്‍മാണം എന്നിവ പുരോഗമിക്കുന്നു. മെഡിക്കല്‍ കോളേജ് വികസനത്തിന് മുന്തിയ പരിഗണനയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!