HIGHLIGHTS : Complaint that the young man stabbed his father-in-law
നിലമ്പൂര്‍: കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യാപിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. നിലമ്പൂര്‍ രാമംകുത്തിലെ ചേറ്റുപറമ്പത്ത് രാജ (53)നാണ് കുത്തേറ്റത്.
തിങ്കള്‍ പകല്‍ മൂന്നരയോടെ രാമംകുത്ത് അങ്ങാടിയിലാണ് സംഭവം. മകളുടെ ഭര്‍ത്താവ് അര്‍ഷാദാണ് തന്നെ കുത്തിയതെന്ന് രാജന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

രാമംകുത്തില്‍ പലചരക്ക് കട നടത്തുന്നയാളാണ് രാജന്‍. ഇവിടെയെത്തിയ അര്‍ഷാദ് കുടുംബവിഷയവുമായി ബന്ധപ്പെട്ട് രാജനുമായി തര്‍ക്കമുണ്ടാവുകയും കടയിലുണ്ടായിരുന്ന മീന്‍ മുറിക്കുന്ന കത്രികകൊണ്ട് രാജനെ കുത്തുകയുമായിരുന്നുവെന്ന് പറയുന്നു.
വയറിനും മുതുകിനും കുത്തേറ്റ രാജനെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു