ബൈക്കില്‍ കുഴല്‍പ്പണം കടത്തുകയായിരുന്ന യുവാവിനെ കാറിടിച്ചു വീഴ്ത്തി പണം തട്ടിയെടുത്തതായി പരാതി

എടവണ്ണ: ബൈക്കില്‍ കുഴല്‍പ്പണം കട ത്തുകയായിരുന്ന യുവാവിനെ കാറിടിച്ചു വീഴ്ത്തി 26 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഇരുമ്പുഴി വടക്കുമുറി സ്വദേശി മുഹമ്മദ് തോയിനി (24)ല്‍ നിന്നാണ് സംഘം പണം തട്ടിയത്.

മലപ്പുറത്തുനിന്ന് നിലമ്പൂരി ലേക്ക് പോകുകയായിരുന്ന മു ഹമ്മദിനെ കുണ്ടുതോട് ചളിരിങ്ങില്‍വച്ച് അതേ ദിശയില്‍ വന്ന വെളുത്ത സിഫ്റ്റ് കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബൈക്കിന്റെ വിവിധ അറകളിലായി സൂക്ഷിച്ച 26 ലക്ഷം രൂപയെടുത്ത് മുഹമ്മദ് തോയിസി നെ കാറില്‍ക്കയറ്റികൊണ്ടു പോയി മേപ്പാടത്തുവച്ച് മര്‍ദി ക്കുകയായിരുന്നു. ബഹളംവച്ച തോടെ ഇയാളെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു.

തുടര്‍ന്ന് മുഹമ്മദ് അമ്മാവനെ ഫോണ്‍ ചെയ്ത് വരുത്തുകയായിരുന്നു. ഇയാ ളെ എടവണ്ണ സ്വകാര്യ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മ ദിന്റെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷ ണം ആരംഭിച്ചു യുവാവ് സഞ്ച രിച്ച് ബൈക്ക് സ്റ്റേഷനില്‍ എത്തിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top