Section

malabari-logo-mobile

ഡ്യൂട്ടിക്കിടെ യൂണിഫോമില്‍ നൃത്തംചെയ്തതിന് എ.എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : ASI suspended for dancing in uniform while on duty

ഇടുക്കി: ഡ്യൂട്ടിക്കിടെ യൂണിഫോമില്‍ നൃത്തംചെയ്തതിന് എ.എസ്.ഐ.യ്ക്ക് സസ്‌പെന്‍ഷന്‍. ഇടുക്കി ശാന്തന്‍പാറ എ.എസ്.ഐ. കെ.പി.ഷാജിയെയാണ് ജില്ലാ പോലീസ് മേധാവി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. കഴിഞ്ഞദിവസം പൂപ്പാറയിലെ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയാണ് എ.എസ്.ഐ. നൃത്തം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലും വൈറലായിരുന്നു.

പൂപ്പാറ ടൗണിലെ മാരിയമ്മന്‍ കോവിലിലെ ഉത്സവത്തിന് ഡ്യൂട്ടിക്കെത്തിയതായിരുന്നു എ.എസ്.ഐ. എന്നാല്‍ ഉത്സവസ്ഥലത്ത് തമിഴ് പാട്ട് കേട്ടതോടെ ‘കാക്കിക്കുള്ളിലെ നര്‍ത്തകന്‍’ ഉണരുകയായിരുന്നു. തുടര്‍ന്ന് ജനക്കൂട്ടത്തിന് മുന്നില്‍വെച്ച് പോലീസ് യൂണിഫോണില്‍ എ.എസ്.ഐ. നൃത്തംചെയ്തു. വ്യത്യസ്തമായ നൃത്തച്ചുവടുകള്‍ കണ്ട് പലരും കൈയടിച്ചു. ഒടുവില്‍ നൃത്തം അവസാനിപ്പിക്കാതെ വന്നതോടെ നാട്ടുകാര്‍ തന്നെ എ.എസ്.ഐ.യെ പിടിച്ചുമാറ്റുകയായിരുന്നു.

sameeksha-malabarinews

എ.എസ്.ഐ. നൃത്തംചെയ്യുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. സ്‌പെഷ്യല്‍ ബ്രാഞ്ചും മൂന്നാര്‍ ഡിവൈ.എസ്.പി.യും നടത്തിയ അന്വേഷണം നടത്തി. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിച്ചെന്ന് തെളിഞ്ഞു. സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെയും മൂന്നാര്‍ ഡിവൈ.എസ്.പി.യുടെയും റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് എ.എസ്.ഐ.യെ ജില്ലാ പോലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!