ജിദ്ദ: 5 അംഗ മലയാളി ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് 5 പേര്‍ക്ക് പരിക്ക്. ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ലോറിയിടിച്ചാണ് അപകടം. മക്കയിലെ കുലൈസിന് സമീപത്ത് വെച്ചായിരുന്നു അപകടം. യാമ്പു റോയല്‍ കമ്മീഷന് കീഴില്‍ ജോലി ചെയ്യുന്നവരാണ് അപകടത്തില്‍ പെട്ടത്. സാരമായി പരിക്കേറ്റ മലപ്പുറം തിരൂര്‍ സ്വദേശി ഇസ്മാഈലിനെ ജിദ്ദയിലെ കിങ് അബ്ദുള്ള ആശുപത്രിയിലേക്ക് മാറ്റി.
യാമ്പുവില്‍ നിന്നും ഉംറക്ക് പുറപ്പെട്ടവരായിരുന്നു ഇവര്‍. മലയാളികള്‍ സഞ്ചരിച്ച കാറില്‍ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് നിസ്സാര പരിക്കേയുള്ളൂ. രണ്ട് പേര്‍ പരിക്കില്ലാതെരക്ഷപ്പെട്ടു
വാഹനത്തിലുണ്ടായിരുന്ന മുഹമ്മദലി കട്ടിലശ്ശേരി, അഷ്‌റഫ് കരുളായി, അലി തിരുവനന്തപുരം, അബ്ദുറഹ്‌മാന്‍ തിരുവനന്തപുരം എന്നിവര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




