Section

malabari-logo-mobile

മുടി നീട്ടി വളര്‍ത്തിയതിന് അഞ്ചുവയസ്സുകാരന് സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതായി പരാതി

HIGHLIGHTS : Complaint that a five-year-old boy was denied admission to school for growing his hair long

മലപ്പുറം: മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് പരാതി. മലപ്പുറം തിരൂര്‍ എംഇടി സിബിഎസ്ഇ സ്‌കൂളിന് എതിരെ ആണ് ആക്ഷേപം. അഞ്ചു വയസുകാരന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചെന്ന് കുടുംബം പരാതിപ്പെട്ടു.

കുട്ടിയെ എല്‍കെജി ക്ലാസില്‍ ചേര്‍ക്കാന്‍ എത്തിച്ചതായിരുന്നു രക്ഷിതാക്കള്‍. എന്നാല്‍ കുട്ടി മുടി നീട്ടി വളര്‍ത്തിയിരിക്കുന്നത് ഉയര്‍ത്തിക്കാട്ടി സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ അധിക്ഷേപിച്ചെന്നും അഡ്മിഷന്‍ നല്‍കിയില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി. കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടി.
എന്നാല്‍ മുടി നീട്ടിവളര്‍ത്തുന്നത് സ്‌കൂളിന്റെ നിയമങ്ങള്‍ക്ക് എതിരായതിനാലാണ് പ്രവേശനം നിഷേധിച്ചത് എന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

sameeksha-malabarinews

രണ്ടാഴ്ച മുമ്പാണ് കുട്ടിയുടെ മാതാപിതാക്കള്‍ തിരൂരിലെ സ്വകാര്യ സ്‌കൂളിനെ അഡ്മിഷന് വേണ്ടി സമീപിച്ചത്. കുട്ടിയുടെ ഇഷ്ടപ്രകാരം
അര്‍ബുദ ബാധിതര്‍ക്ക് ദാനം ചെയ്യുന്നതിന് വേണ്ടിയാണ് കുട്ടി മുടി നീട്ടിവളര്‍ത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടിക്ക് പ്രവേശനം ലഭിച്ചതായും കുടുംബം വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!