HIGHLIGHTS : Commemoration Ajith irakathil
കടലുണ്ടി: രാഷ്ട്രീയ – സാംസ്‌ക്കാരിക – കലാ രംഗത്ത് നിറഞ്ഞു നിന്നിരുന്ന അജിത്ത് ഇറക്കത്തിലിന്റെ മൂന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കടലുണ്ടി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്ത്വത്തില്‍ അനുസ്മരണം നടത്തി.
വിയോജിപ്പുകള്‍ ഉറക്കെ പറയുമ്പോഴും മനസ്സില്‍ സ്‌നേഹം കാത്തു സൂക്ഷിച്ച വ്യക്തിത്ത്വമായിരുന്നു അജിത്തെന്ന് യോഗം അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് അംഗം പ്രവീണ്‍ ശങ്കരത്ത് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡണ്ട് എം.എം. മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ മുരളി മുണ്ടേങ്ങാട്ട്, യൂനുസ് കടലുണ്ടി, വിജയകുമാര്‍ ചുള്ളിക്കല്‍, പി. അബൂബക്കര്‍, പി.വി. ഷംസുദ്ദീന്‍, എ.കെ റഷീദ് അഹമ്മദ്, എന്‍.കെ. ബിച്ചിക്കോയ തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു