HIGHLIGHTS : benefits of drinking turmeric milk
ഗോള്‍ഡന്‍ മില്‍ക്ക് എന്നറിയപ്പെടുന്ന മഞ്ഞള്‍ പാല്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു ചൂടുള്ള കപ്പ് പാലില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി മാത്രം മതി ശരീരം സ്വയം സുഖപ്പെടുത്താന്‍.പതിവായി മഞ്ഞളിട്ട പാല്‍ കുടിക്കുന്നത് പ്രതിരോധശേഷി ബൂസ്റ്ററായും,അണുബാധയ്ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാനും സഹായിക്കുന്നു.മഞ്ഞള്‍ പാലിലെ കുര്‍ക്കുമിന്‍ വീക്കം, സന്ധി വേദന എന്നിവയെ ചെറുക്കാന്‍ സഹായിക്കുന്നു.ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ സന്ധികളുടെയും പേശികളുടെയും വേദനയ്ക്കുള്ള സ്വാഭാവിക വേദനസംഹാരിയായി മഞ്ഞള്‍ പ്രവര്‍ത്തിക്കുകയും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
