നടുറോഡില്‍ വിദ്യാര്‍ഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു

നാദാപുരം : കല്ലാച്ചിയില്‍ റോഡിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാര്‍ഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു. പുതക്കയം സ്വദേശിയായ പതിനേഴുകാരിയെയാണ് പുതുക്കയത്ത് നടുത്തറേമ്മല്‍ അര്‍ഷാദ് (28) അക്രമിച്ചത്. കല്ലാച്ചി പാരലല്‍കോളജ് വിദ്യാര്‍ഥിയാണ് പെണ്‍കുട്ടി.

ചൊവ്വ പകല്‍ രണ്ടോടെയാണ് സംഭവം. പഴയ മാര്‍ക്ക് റോഡിലൂടെ നടക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്നെത്തി അടിക്കുകയും കത്തികൊണ്ട് കുത്തുകയുമായിരുന്നു. പെണ്‍കുട്ടി സമീപത്തെ കടയിലേക്ക് ഓടിക്കയറിയതിനാല്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

സമീപത്തെ വ്യാപാരികള്‍ യുവാവിനെ കീഴടക്കി നാദാപുരം പൊലീസിന് കൈമാറി. കൈക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.നേരത്തെ പ്രണയത്തിലായിരുന്ന ഇവര്‍ തമ്മില്‍ വിവാഹം ഉറപ്പിച്ചിരുന്നു. പിന്നീട് ഇത് മുടങ്ങിയിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top