ബധിര വാരാചരണം നടത്തി

പരപ്പനങ്ങാടി ബധിര വിദ്യാലയം, ഗവ.സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രൈനിംഗ് സെന്റര്‍ ചെട്ടിപ്പടി, വ്യാപാരി വ്യവസായി ഏകോപന സമിതി കൊടക്കാട് യൂനിറ്റ് എന്നിവ സംയുക്തമായി കൊടക്കാട് ബധിര വിദ്യാലയത്തില്‍ വെച്ച് 66-ാമത് അന്തര്‍ദേശീയ ബധിര വാരം ആചരിച്ചു. പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ സജീദ് നടുത്തൊടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജിഷ.ടി ആദ്ധ്യക്ഷത വഹിച്ചു. ഫാത്തിമ ഫിദ ആംഗ്യാവിഷ്‌കാരം നടത്തി. വി.കെ അബ്ദുല്‍ കരീം സ്വാഗതം പറഞ്ഞു. കെ.എ. റസാഖ്, .പി.ഇബ്രാഹിം, കെ.സലാഹുദ്ദീന്‍, മുഹമ്മദ് ഷരീഫ്,കൈതോന്‍ ലത്തീഫ്, ഷാഹുല്‍ ഹമീദ് എം. കെ.ദീപ്തി, മുഹമ്മദ് മുര്‍ഷിദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും വിവിധ മത്സരങ്ങളും നടന്നു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top