Section

malabari-logo-mobile

കേന്ദ്രഭക്ഷ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ‘അധിക വിഹിതമായി 50,000 ടണ്‍ അരി അടിയന്തിരമായി അനുവദിക്കും’

HIGHLIGHTS : Chief Minister Meeted to Meeting with Center 50,000 tonnes of rice to an urgently allowed 'additional outcome'

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന കേരളത്തിന് അധിക വിഹിതമായി മൂന്നു മാസത്തെ അരി (50000 ടണ്‍) അടിയന്തിരമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെന്നും കിലോയ്ക്ക് 20 രൂപ എന്ന കണ്‍സഷന്‍ നിരക്കില്‍ ഇത് അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്ന ജയ, സുരേഖ അരി വിഹിതം വര്‍ദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. നവംബര്‍ മുതല്‍ ഇത് പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി അറിയിച്ചു.

sameeksha-malabarinews

അന്ത്യോദയ അന്ന യോജന (എ.എ.വൈ), പ്രയോരിറ്റി ഹൗസ് ഹോള്‍ഡ് (പി എച് എച്) പ്രയോരിറ്റി വിഭാഗങ്ങളുടെ എണ്ണം എന്‍ എഫ് എസ് എ മാനദണ്ഡമനുസരിച്ച് കേരളത്തിന് കേന്ദ്രം അനുവദിച്ചിട്ടുള്ളത് 1,54,80,040 ആണ്. എന്നാല്‍ ഈ വിഭാഗങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ ഗുണഭോക്താക്കളുണ്ട്. അയതിനാല്‍ ഇത് സംബന്ധിച്ച നിബന്ധനകള്‍ പരിഷ്‌കരിക്കണം എന്നും ആവശ്യപ്പെട്ടു. സംസ്ഥാനം മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി. ക്യാന്‍സര്‍ രോഗികള്‍, വൃക്കരോഗികള്‍, കിടപ്പു രോഗികള്‍ തുടങ്ങിയവരില്‍ നിന്ന് ഈ വിഷയത്തില്‍ നിരന്തരം അപേക്ഷകള്‍ ലഭിക്കുന്നതായും അറിയിച്ചു.

മാനദണ്ഡങ്ങള്‍ പ്രൊപ്പോസ് ചെയ്യാമെന്നും അടുത്ത സെന്‍സസില്‍ ഇത് പരിഷ്‌ക്കരിക്കുന്നതും ഉള്‍പ്പെടുത്തുന്നതും പരിഗണിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഗെയില്‍ പൈപ്പ് ലൈന്‍ സാദ്ധ്യമായ സാഹചര്യത്തില്‍ പ്രദേശത്ത് കൂടുതല്‍ വ്യാവസായിക വളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടുന്ന കൊച്ചി മാംഗ്ലൂര്‍ വ്യവസായ ഇടനാഴി സംബന്ധിച്ച പ്രൊപ്പോസല്‍ അടുത്ത ബജറ്റില്‍ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!