Section

malabari-logo-mobile

പൊന്നാനി കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

HIGHLIGHTS : Minister V Abdurahman says search will continue for missing fishermen in Ponnani sea

പൊന്നാനി: പൊന്നാനിയില്‍ മീന്‍പിടിത്തത്തിനിടെ വള്ളം അപകടത്തില്‍പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പ്രതികൂല കാലാവസ്ഥ ക്കിടയിലും സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നാവിക സേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും സഹായത്തോടെയാണ് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍. മോശം കാലാവസ്ഥയാണ് പ്രധാന തിരിച്ചടിയന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞു.

sameeksha-malabarinews

മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹം കഴിഞ്ഞ ദിവസംബേപ്പൂര്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയിരുന്നു. പത്ത് ദിവസം മുമ്പാണ് മുഹമ്മദലിയുള്‍പ്പെടെ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായത്. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങും താനൂര്‍ കേന്ദ്രീകരിച്ച് പെട്രോള്‍ ബോട്ടും സജ്ജീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!