അടൂരില്‍ സഹപാഠികളായിരുന്ന യുവാവിനേയും യുവതിയേയും സ്വന്തം വീടുകളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുറമ്പകര ഉദയഗിരി സ്വദേശി പുത്തന്‍ വീട്ടില്‍ ജെബിന്‍.വി.ജോണ്‍, തിരുമങ്ങാട് സ്വദേശി ചെറുമുഖത്ത് വീട്ടില്‍ സോന മെറിന്‍ മാത്യു എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് ജെബിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയോടെ സോനയേയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും മാനൂര്‍ സെന്റ് സ്റ്റീഫന്‍ കോളേജില്‍ ബിരുദത്തിന് ഒരുമിച്ചു പഠിച്ചവരായിരുന്നു. പിന്നീട് ജെബിന്‍ ബാംഗ്ലൂരിലും സോനാ അടൂരിലും ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു.
ഇരുവരും തമ്മില്‍ സഹൃദമുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരണത്തില്‍ ദുരൂഹതയില്ലെന്നും അതേസമയം മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തതക്കായി ബന്ധുക്കളേയും സുഹൃത്തുക്കളേയും ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.




