Section

malabari-logo-mobile

പ്രകൃതിക്ഷോഭത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ;പൊലിഞ്ഞത് 39 ജീവനുകള്‍

HIGHLIGHTS : തിരുവനന്തപുരം:പ്രകൃതിക്ഷോഭ ത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ. സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ മരിച്ചത് 39 ...

തിരുവനന്തപുരം:പ്രകൃതിക്ഷോഭ
ത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ. സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതിയില്‍ ഒരാഴ്ചക്കിടെ മരിച്ചത് 39 പേരാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സര്‍ക്കാര്‍ കൈവിടില്ലെന്നും ജീവന് പകരമായി മറ്റൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിതീവ്രമഴയ്ക്ക് കാരണമായത് ഇരട്ട ന്യൂനമര്‍ദ്ദമാണെന്നും മുഖ്യമന്ത്രിപറഞ്ഞു. കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വലിയ നാശങ്ങളാണ് ഉണ്ടാക്കിയത്. സംസ്ഥാനത്ത് ഇപ്പോള്‍ 11 എന്‍ഡിആര്‍എഫ് സംഘങ്ങളാണ് ക്യാമ്പ് ചെയ്യുന്നതെന്നും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍ഫോഴ്‌സ്,നേവി ഹെലികോപ്ടറുകള്‍ എന്നിവ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് 304 ക്യാമ്പുകള്‍സജ്ജമായിട്ടുണ്ട്.

sameeksha-malabarinews

മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. നിയമസഭ 25ന് വീണ്ടും ചേരും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!