Section

malabari-logo-mobile

ഇന്ധനവിലയിൽ വീണ്ടും വർധനവ്

HIGHLIGHTS : Fuel prices rise again

കൊച്ചി: നാലു ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്ധനവില വര്‍ധിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയുമാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 100 രൂപ 22 പൈസയും പെട്രോളിന് 106 രൂപ 50 പൈസയുമാണ് വില. കോഴിക്കോട് ഡീസലിനും പെട്രോളിനും യഥാക്രമം 100 രൂപ 38 പൈസയും 106 രൂപ 67 പൈസയുമാണ്.

sameeksha-malabarinews

തിരുവനന്തപുരത്ത് ഡീസലിന് 102 രൂപ അഞ്ച് പൈസയും പെട്രോളിന് 108 രൂപയും 13 പൈസയുമാണ്. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡീസല്‍ വില 100 കടന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!