Section

malabari-logo-mobile

കലാകായിക വിദ്യാഭ്യാസം, യോഗ എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനലിലൂടെ ഉടന്‍ സംപ്രേഷണം ചെയ്യും : മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : Classes related to arts education and yoga will be telecast soon on Victor's Channel: Minister V Sivankutty

തിരുവനന്തപുരം: കോവിഡ് ലോക്ക്ഡൗണ്‍ കാരണം വിദ്യാഭ്യാസം വീടുകളിലേക്ക് ചുരുങ്ങിയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മാനസിക നിലവാരം മനസിലാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിരവധി പരിപാടികള്‍ വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി ശിവന്‍കുട്ടി നിയമസഭയെ അറിയുച്ചു . കുട്ടികളുടെ മാനസിക നിലവാരം മനസ്സിലാക്കുന്നതിനുവേണ്ടി എസ് സി ഇ ആര്‍ ടി തിരുവനന്തപുരം വിമന്‍സ് കോളേജുമായി ചേര്‍ന്ന് ഒരു പഠനം നടത്തിയിരുന്നു. ഈ അധ്യയന വര്‍ഷത്തിന്റെ ആരംഭത്തില്‍തന്നെ വിദഗ്ധരുടെ ഒരു പാനല്‍ രൂപീകരിക്കുകയും ആ പാനലിന്റെ നിര്‍ദ്ദേശപ്രകാരം കുട്ടികളുടെ മാനസിക ഉല്ലാസത്തിനുള്ള ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ നല്‍കുകയും ചെയ്തു. അതോടൊപ്പം തന്നെ കലാ കായിക വിദ്യാഭ്യാസം, യോഗ എന്നിവയുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ ക്ലാസുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ കുട്ടികള്‍ക്കായി വിക്ടേഴ്‌സ് ചാനലിലൂടെ ഈ പരിപാടികള്‍ സംപ്രേഷണം ചെയ്യും.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ കൗമാരക്കാരായ വിദ്യാര്‍ഥികള്‍ക്കു വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സൗഹൃദ കോഡിനേറ്റര്‍മാര്‍ നല്‍കിവരുന്നുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളെ ഗവണ്‍മെന്റ് റഫറല്‍ സംവിധാനങ്ങളിലേക്ക് റഫര്‍ ചെയ്യാറുണ്ട്.

sameeksha-malabarinews

കൈറ്റിന്റെ നേതൃത്വത്തില്‍ ‘ഉള്ളറിയാന്‍’ എന്ന പരിപാടി ഡിജിറ്റല്‍ ക്ലാസ്സുകളുടെ ഭാഗമായി ആരംഭിച്ചിട്ടുണ്ട്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഇതില്‍ മ:നശാസ്ത്രജ്ഞരുടെ സഹായം തേടുന്നുണ്ട്. കായികക്ഷമതയും ആരോഗ്യവും സംബന്ധിച്ച വീഡിയോ ക്ലാസുകളും ലഭ്യമാക്കുന്നുണ്ട്.

ജീവിതനൈപുണി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ‘ഉല്ലാസപ്പറവകള്‍’ എന്ന പേരിലുള്ള പ്രവര്‍ത്തനം സംസ്ഥാനത്ത് നടന്നുവരുന്നുണ്ട്. ഇതിനായി പ്രത്യേക പഠനസാമഗ്രികള്‍ തയ്യാറാക്കിയാണ് മുന്നോട്ടുപോകുന്നത്. കുട്ടികളുടെ മാനസികാരോഗ്യം ഈ പദ്ധതിയുടെ മുഖ്യ പരിഗണനയാണ്. ‘അവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍'(ORC)എന്ന പദ്ധതിയും സ്‌കൂള്‍ കുട്ടികള്‍ക്കായി നടപ്പാക്കുന്നുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ക്ഷേമമാണ് ഈ പരിപാടിയുടെ ലക്ഷ്യം. പരിപാടിയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഊന്നല്‍ നല്‍കുന്നുണ്ട്.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളോടൊപ്പം തന്നെ കുട്ടികള്‍ക്ക് മാനസികാരോഗ്യ ക്ലാസ്സുകള്‍ കൂടി നല്‍കി വരുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കായി എല്ലാ ഞായറാഴ്ചകളിലും ‘ഷി – അസംബ്ലി’ എന്ന പദ്ധതി നടപ്പാക്കി വരുന്നു. ഹയര്‍സെക്കന്‍ഡറി വിഭാഗം സിജി ആന്‍ഡ് എസി ജില്ലാ കോഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ 14 ജില്ലകളിലും ഓണ്‍ലൈന്‍ മുഖേനയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!