കോട്ടയം : സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നു എന്ന് കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി പറഞ്ഞു. കേരള കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ജില്ലാ സഹകാരി ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിലെ ജനജീവിതത്തിന്റ എല്ലാ പ്രശ്‌നങ്ങളിലും ഇടപെടുന്ന,മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാക്കുന്ന തരത്തിലുള്ളതാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ എന്നും പറഞ്ഞു.
ജനങ്ങളുടെ സാമ്പത്തികാവശ്യങ്ങൾ നിറവേറ്റുന്ന സഹകരണ ബാങ്കുകളും, സഹകരണ പ്രസ്ഥാനങ്ങളും ശക്തമായി നിലനിൽക്കേണ്ടത് അത്യാവശ്യമാണ്.
ഇന്നു സഹകരണ മേഖലയ്‌ക്കെതിരെ സഹകരണ നിയമവുമായി മുന്നോട്ടു വന്ന കേന്ദ്ര സർക്കാർ, റിസർവ് ബാങ്കിനെയും ഇൻകം ടാക്‌സിനെയും വരുതിലിയാക്കിക്കൊണ്ടു കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ നശിപ്പിക്കുവാനുള്ള ഗൂഢനീക്കത്തിൽ ജാഗ്രതയോടെ സഹകരണ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്നവർ നിൽക്കണമെന്നും ജോസ് കെ.മാണി പറഞ്ഞു.




