Section

malabari-logo-mobile

പൗരത്വ ഭേദഗതി ബില്‍; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളുടെ ബന്ദ്

HIGHLIGHTS : ഗുവാഹട്ടി: പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിനെ എതിര്‍ത്ത് വിദ്യാര്‍ത്ഥി സംഘടനകളുടെ ബന്ദ്. വിദ്യാര്‍ത്ഥി സംഘടനയായ NESO ആണ് ബന്ദ് പ്രഖ്യാപ...

ഗുവാഹട്ടി: പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയതിനെ എതിര്‍ത്ത് വിദ്യാര്‍ത്ഥി സംഘടനകളുടെ ബന്ദ്. വിദ്യാര്‍ത്ഥി സംഘടനയായ NESO ആണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ അഞ്ചുമണി മുതല്‍ വൈകീട്ട് നാലുമണിവരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്, എയുഡിഎഫ്, ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍, കൃഷ്‌ക് മുക്തി സംഗ്രം സമിതി, ഓള്‍ അരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്‌സ് യൂണിയന്‍, ഖാശി സ്റ്റുഡന്റ്‌സ്, നാഗാ സ്റ്റുഡന്റ്‌സ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബന്ദ് നടത്തുന്നത്.

sameeksha-malabarinews

അസമില്‍ ഇടതുപക്ഷ സംഘടനകളായ എസ് എഫ് ഐ, ഡിവൈഎഫ്‌ഐ, എഐഡിഐഎ, എഐഎസ്എഫ്, ഐസ,ഐപിടിഎ എന്നിവ 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

ഇന്നലെ ലോക്‌സഭയില്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കി. 80 ന് എതിരെ 311 വോട്ടുകള്‍ നേടിയാണ് ബില്‍ പാസായത്.

പി കെ കുഞ്ഞാലിക്കുട്ടി, എഎം ആരിഫ്, ശശി തരൂര്‍, എന്‍ കെ പ്രേമചന്ദ്രന്‍, ആസദുദ്ദീന്‍ ഒവൈസി എന്നിവര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു.

ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാര്‍സികള്‍ തുടങ്ങിയ സമുദായങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുക എന്നതാണ് പൗരത്വ (ഭേദഗതി)ബില്‍ ലക്ഷ്യമിടുന്നത്. തെരഞ്ഞെടുത്തിട്ടുളള വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തകയാണ് ബില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!