സിനിമ – സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയും സിനിമ, സീരിയല്‍ നടനുമായ അജിത് വിജയന്‍ (57) അന്തരിച്ചു.

ഒരു ഇന്ത്യന്‍ പ്രണയകഥ, അമര്‍ അക്ബര്‍ അന്തോണി, ബാംഗ്ലൂര്‍ ഡേയ്‌സ് തുടങ്ങി നിരവധി സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, മോഹിനിയാട്ടം കലാകാരി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ എന്നിവരുടെ ചെറുമകനാണ് അജിത് വിജയന്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top