ശാന്തിയുടെയും സമാധാനാത്തിന്റെയും സ്‌നേഹത്തിന്റെയും പുല്‍ക്കുടിലൊരുക്കി ലോകമെങ്ങും ഇന്ന് ക്രിസ്‌മസ് ആചരിക്കുന്നു.
ഇന്ന് പുലര്‍ച്ചെ ക്രൈസ്‌തവ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ നടന്നു. നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുക്കിയാണ് നാടെങ്ങും ക്രിസമസിനെ വരവേറ്റത്. ക്രിസ്‌മസ് ഈവില്‍ ജാതിമതഭേദമന്യ കേരളത്തിലെങ്ങും ക്രസ്‌മസ് കരോള്‍ സംഘങ്ങള്‍ സഞ്ചരിച്ചു. കുട്ടികള്‍ക്ക് സമ്മനങ്ങളും മധുരപലഹാരങ്ങളും നല്‍കാന്‍ സാന്താക്ലോസ് അപ്പുപ്പന്‍മാരും ഉണ്ടായിരുന്നു.
രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്നുവീണന്നാണ് സങ്കല്‍പ്പം.




